Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Union Government

വ​നി​താ സം​വ​ര​ണ ബി​ല്ലി​ന് പി​ന്നാ​ലെ മ​റ്റു ര​ണ്ട് ബി​ല്ലു​ക​ൾ കൂ​ടി അ​നി​ശ്ചി​ത​ത്വ​ത്തി​ൽ; ലോ​ക്‌​സ​ഭ​യി​ൽ കേ​ന്ദ്ര​ത്തി​ന് തി​രി​ച്ച​ടി

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ൽ വ​നി​താ സം​വ​ര​ണ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കാ​നി​രു​ന്ന മ​റ്റ് ര​ണ്ട് സു​പ്ര​ധാ​ന ബി​ല്ലു​ക​ളും അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്ക് ആ​വ​ശ്യ​മാ​യ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് വ​നി​താ സം​വ​ര​ണ ഭേ​ദ​ഗ​തി ബി​ൽ സ​ഭ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്.

ബി​ല്ലി​ന് അ​നു​കൂ​ല​മാ​യി 298 വോ​ട്ടു​ക​ളും എ​തി​രാ​യി 230 വോ​ട്ടു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്. ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി പാ​സാ​ക്കാ​ൻ സ​ഭ​യി​ൽ ഹാ​ജ​രാ​യ​വ​രു​ടെ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം ആ​വ​ശ്യ​മാ​യി​രു​ന്നു. വ​നി​താ സം​വ​ര​ണ ബി​ല്ലി​നൊ​പ്പം അ​വ​ത​രി​പ്പി​ക്കാ​നി​രു​ന്ന മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​നി​താ സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ല്ലും വോ​ട്ടെ​ടു​പ്പി​ന് വെ​ക്കാ​തെ സ​ർ​ക്കാ​ർ മാ​റ്റി​വെ​ച്ചു. ഈ ​ബി​ല്ലു​ക​ൾ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന​വ​യാ​ണെ​ന്നും അ​തു​കൊ​ണ്ട് മു​ന്നോ​ട്ട് പോ​കു​ന്നി​ല്ലെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തെ വ​നി​താ സം​വ​ര​ണ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നെ പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യി എ​തി​ർ​ത്തു. ഇ​ത് ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ ലോ​ക്‌​സ​ഭാ പ്രാ​തി​നി​ധ്യം കു​റ​യ്ക്കു​മെ​ന്ന് ഡി​എം​കെ​യും കോ​ൺ​ഗ്ര​സും ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ക്ഷി​ക​ൾ ആ​രോ​പി​ച്ചു. ബി​ല്ല് പ​രാ​ജ​യ​പ്പെ​ട്ട​ത് ത​മി​ഴ്‌​നാ​ടി​ന്‍റെ വി​ജ​യ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷം വ​നി​താ സം​വ​ര​ണ​ത്തി​ന് എ​തി​രാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ആ​രോ​പി​ച്ചു.

 

 

Latest News

Corehub Up